സംഘപരിവാറിന് മുന്നില്‍ സ്വയം മറന്നുനില്‍ക്കുന്ന കോണ്‍ഗ്രസ്സല്ല, സ്വന്തം പതാക ഒളിപ്പിച്ചു വെക്കുന്ന ഭീരുത്വമല്ല ഈ നാടിന്റെ പ്രതിനിധികളായി ലോക്‌സഭയിലേക്ക് പോകേണ്ടത്. അവര്‍ക്ക് നല്ല ആശയവ്യക്തതയും നിലപാടില്‍ ദൃഢതയും വേണം. ദേശീയ പ്രശ്‌നങ്ങളില്‍ ആര്‍ജവത്തോടെ പൊരുതാനും ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനും തയാറാകുന്ന പ്രതിനിധികളാണ് വേണ്ടത് എന്നതായിരിക്കും ഈ തെരഞ്ഞടുപ്പില്‍ കേരളത്തിന്റെ ജനവിധി. എല്‍ഡിഎഫിന്റെ ഉജ്ജ്വലമായ വിജയം ഉറപ്പാക്കുന്ന ജനവികാരമായിരിക്കും ഉണ്ടാകാൻ പോകുന്നത്.