രാജ്യത്ത് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് വരിവരിയായി പോയ നേതാക്കന്മാരുടെ പേരുകൾ എഴുതി തീർക്കണമെങ്കിൽ നിരവധി പേപ്പറുകൾ വേണ്ടി വരും. ഇന്നത്തെ ബിജെപി നേതാക്കന്മാരിൽ ഭൂരിപക്ഷവും പഴയ കോൺഗ്രസ് നേതാക്കന്മാരാണ്.
രാജ്യത്ത് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് വരിവരിയായി പോയ നേതാക്കന്മാരുടെ പേരുകൾ എഴുതി തീർക്കണമെങ്കിൽ നിരവധി പേപ്പറുകൾ വേണ്ടി വരും. ഇന്നത്തെ ബിജെപി നേതാക്കന്മാരിൽ ഭൂരിപക്ഷവും പഴയ കോൺഗ്രസ് നേതാക്കന്മാരാണ്.
ബിജെപിയുടെ രാഷ്ട്രീയം കോൺഗ്രസ് ഉപയോഗിക്കുകയായിരുന്നു. ഇതുവഴി ബിജെപിയുടെ ബി ടീം ആകുകയാണ് കോൺഗ്രസ്. കോൺഗ്രസ് അണികളിൽതന്നെ ഇത് വലിയ പ്രശ്നത്തിനിടയാക്കിയിട്ടുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ ഉത്തരേന്ത്യയിൽ കോൺഗ്രസ് നടപ്പാക്കുന്ന അതേ രീതി ഇവിടെയും പ്രയോഗിക്കുന്നു.
കേരളത്തിൽ 30 സീറ്റ് കിട്ടിയാൽ ഭരണം പിടിക്കുമെന്ന് പറയാൻ ബിജെപിക്ക് ആത്മവിശ്വാസം നൽകുന്നത് കോൺഗ്രസാണ്. അതിന്റെ പഞ്ചായത്ത് തല പതിപ്പാണ് മറ്റത്തൂരിൽ നടന്നത്.
കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ബുൾഡോസർരാജിന് ഇരയായ ജനങ്ങളെ കേരളത്തിലെ സിപിഐ എം നേതാക്കൾ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ നൽകിയ വ്യാജ വാർത്തയ്ക്ക് എതിരായി സിപിഐ എം കർണാടക സംസ്ഥാന കമ്മിറ്റി പത്രകുറിപ്പ് ഇറക്കി.
ഇപ്പോൾ കോൺഗ്രസ്സിൽ നിൽക്കുന്നവരും ഇരുട്ടിവെളുക്കുമ്പോഴേക്കും ബിജെപി ആകാൻ മടിക്കില്ല എന്നാണ് ഇവിടെ തെളിയുന്നത്. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാൻ കോൺഗ്രസ്സുകാർക്ക് മനസ്സാക്ഷിക്കുത്തില്ല.
ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.
പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.
'സ്നേഹത്തിൻറെ കട'യുമായി തുർക്കുമാൻ ഗേറ്റിൽ നിന്നും യലഹങ്കയിലേക്ക്....
'എന്തിനാണ് നിങ്ങൾ എൻ്റെ മകനെ മഴയെത്തു നിർത്തിയിരിക്കുന്നത് ?'
സവര്ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്വെണ്മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.
കർണാടകയുടെ തലസ്ഥാന നഗരിയിൽ മുസ്ലിം ജനത വർഷങ്ങളായി താമസിച്ചുവരുന്ന ഫക്കീർ കോളനിയും വസീം ലേഔട്ടും ബുൾഡോസർ വെച്ചു തകർത്ത നടപടി അങ്ങേയറ്റം ഞെട്ടലും വേദനയുമുളവാക്കുന്നതാണ്. ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ കണ്ടത്.
പണിയ വിഭാഗത്തിൽ നിന്നുള്ള രാജ്യത്തെ ആദ്യ നഗരസഭാ ചെയർപേഴ്സണായി സിപിഐ എം ഏരിയാ കമ്മിറ്റി അംഗം സ. പി വിശ്വനാഥൻ ചുമതലയേറ്റു. ആദിവാസി ക്ഷേമസമിതി (എകെഎസ്) ജില്ലാ പ്രസിഡന്റ് കൂടിയാണ് സഖാവ് വിശ്വനാഥൻ.
ഉത്തർപ്രദേശിലെ ബിജെപി സർക്കാരിന്റെ വിവാദമായ 'ബുൾഡോസർ രാജ്' മാതൃക കർണാടകയിലെ കോൺഗ്രസ് സർക്കാരും ഏറ്റെടുത്തിരിക്കുകയാണ്. ബാംഗ്ലൂർ യലഹങ്കയിലെ ഫക്കീർ കോളനിയിലും വസീം ലേഔട്ടിലും താമസിക്കുന്ന മൂവായിരത്തോളം മനുഷ്യരുടെ ജീവിതമാണ് കഴിഞ്ഞ ദിവസം പുലർച്ചെ അധികൃതർ ബുൾഡോസർ ഉപയോഗിച്ച് തകർത്തെറിഞ്ഞത്.
ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അംഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'. ഇന്നുവരെയും വീട്ടമ്മമാരുടെ അധ്വാനം ഒരു കണക്കിലും വരാത്ത കാണാപ്പണിയായിരുന്നു. എന്നാൽ അതിനൊരു ഒരു മൂല്യമുണ്ടെന്നാണ് എൽഡിഎഫ് സർക്കാർ കാണുന്നത്.
പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട രാം നാരായൺ ഭയ്യാലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും. പ്രതികൾക്കതിരെ കർശന നടപടി എടുക്കും. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൻ്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്.
ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില് കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ. പാട്ടം പിരിച്ച നെല്ല് ചിറക്കൽ തമ്പുരാൻ കടത്തികൊണ്ടു പോകുന്നത്, ഭക്ഷ്യക്ഷാമത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ കരിവെള്ളൂരിൽ സ.