കോർപ്പറേറ്റ് ചൂഷണത്തിൻ്റെ രക്തസാക്ഷി അന്ന സെബാസ്റ്റ്യൻ്റെ വീട് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പി എ മുഹമ്മദ് റിയാസ് സന്ദർശിച്ചു. അദ്ദേഹം അന്നയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.
കോർപ്പറേറ്റ് ചൂഷണത്തിൻ്റെ രക്തസാക്ഷി അന്ന സെബാസ്റ്റ്യൻ്റെ വീട് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പി എ മുഹമ്മദ് റിയാസ് സന്ദർശിച്ചു. അദ്ദേഹം അന്നയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.
സെപ്റ്റംബർ 23 സഖാവ് അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പുത്തലത്ത് ദിനേശൻ എകെജി സെന്ററിൽ പതാക ഉയർത്തി.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വ വാർഷികദിനമാണ് ഇന്ന്. ഏവർക്കും പ്രിയപ്പെട്ട സഖാവിന്റെ ജീവൻ പൊലിഞ്ഞിട്ട് 52 വർഷം പിന്നിടുകയാണ്. 1972 സെപ്തംബർ 23ന് രാത്രിയായിരുന്നു ആ അരുംകൊല.
സെപ്റ്റംബർ 23 സഖാവ് അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനത്തിൽ സിപിഐ എം തൃശൂരിൽ സംഘടിപ്പിച്ച അഴീക്കോടൻ അനുസ്മരണ പൊതുയോഗം മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പി കെ ബിജു ഉൾപ്പെടെയുള്ള സഖാക്കൾ പങ്കെടുത്തു.
സഖാവ് എം എം ലോറൻസിന് എൽഡിഎഫ് കൺവീനർ സ. ടി പി രാമകൃഷ്ണൻ അന്ത്യാഭിവാദ്യം അർപ്പിച്ചു.
ഒറ്റമിനിറ്റുകൊണ്ട് എംഎസ്എംഇകൾക്ക് സംരംഭം തുടങ്ങാൻ കഴിയുന്ന സംസ്ഥാനമാണ് കേരളം. വ്യവസായം ആരംഭിക്കുന്നതിൽ ഏറ്റവും അനുയോജ്യ സംസ്ഥാനമായിമാറാൻ കേരളത്തിന് സാധിച്ചു. ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ കേരളം ഒന്നാംസ്ഥാനത്ത് എത്തി.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവും വിപ്ലവകാരിയുമായിരുന്ന സ. എം എം ലോറന്സിന്റെ വിയോഗം സിപിഐഎമ്മിനും ഇടതുപക്ഷത്തിനും രാജ്യത്തെ തൊഴിലാളി വർഗ്ഗ മുന്നേറ്റത്തിനും കനത്ത നഷ്ടമാണ്.
കമ്യൂണിസ്റ്റ് പാർടി പ്രവർത്തകർക്കാകെ പ്രചോദനമേകിയ ജീവിതമായിരുന്നു സ. എം എം ലോറൻസിന്റേത്. അവസാനശ്വാസം വരെയും കേരളത്തെപ്പറ്റിയും സാധാരണ മനുഷ്യരെക്കുറിച്ചും ചിന്തിക്കുകയും സംസാരിക്കുകയും ചെയ്ത മഹാനായ കമ്യൂണിസ്റ്റ് നേതാവിനെയാണ് സ. എം എം ലോറൻസിന്റെ വിയോഗത്തോടെ നഷ്ടമായിരിക്കുന്നത്.
എഡിജിപി ആര്എസ്എസ് നേതാക്കളെ കണ്ടത് എന്റെ ഇടനിലക്കാരനായിട്ടാണ് എന്നാണല്ലോ പ്രതിപക്ഷ നേതാവിന്റെ ആരോപണം. തങ്ങളുടെ രാഷ്ടീയ താല്പര്യത്തിന് വേണ്ടിപോലീസുകാരെ പലതരം ഇടനിലകള്ക്കായി ഉപയോഗിച്ചതിന്റെ മുന്കാല അനുഭവംവെച്ചാണോ അദ്ദേഹം ഈ ആരോപണം ഉന്നയിക്കുന്നത്.
സാധാരണഗതിയില് ഒരു പരാതി ലഭിച്ചാല് ആ ലഭിച്ച പരാതി പരിശോധിച്ച് നടപടിയെടുക്കുകയെന്നതാണ് എപ്പോഴും സ്വീകരിക്കുന്ന നില. ഇവിടെ അന്വര് പരാതി തന്നു.
ഉന്നതനായ കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും, തൊഴിലാളിവര്ഗ്ഗ പ്രസ്ഥാനത്തിന്റെ മുന്നിര നേതാക്കളില് ഒരാളുമായ സഖാവ് എം എം ലോറന്സിന്റെ നിര്യാണത്തില് അനുശോചനം രേഖപ്പെടുത്തുന്നു.
കേരളത്തിന്റെ ചരിത്രത്തില് താരതമ്യമില്ലാത്ത ദുരന്തമാണ് മേപ്പാടിയില് ഉണ്ടായത്. ദുരന്ത നിവാരണത്തിന് അടിയന്തര അധിക ധനസഹായം അനുവദിക്കുന്നതിനായി കേന്ദ്ര സര്ക്കാരിന് സംസ്ഥാനം മെമ്മോറാണ്ടം സമര്പ്പിച്ചു.
കേരളത്തിൽ ഇതാദ്യമായല്ല മാധ്യമങ്ങള് ഇവ്വിധം ഇല്ലാക്കഥ മെനയുന്നത്. മാധ്യമങ്ങളുടെ ക്രിമിനല് വാസനാ വികൃതികളുടെ എത്രയോ ഉദാഹരണങ്ങള് നമുക്കു മുന്നിലുണ്ട്.
കഴിഞ്ഞ ദിവസങ്ങളില് പ്രമുഖ ദൃശ്യ മാധ്യമങ്ങള് നല്കിയ ചില തലക്കെട്ടുകള് ഇവിടെ വായിക്കാം.
ചാനലുകളുടെ കിടമത്സരത്തില് വ്യാജവാര്ത്തകളുടെയും അജണ്ടവെച്ചുള്ള അസത്യപ്രചരണങ്ങളുടെയും കുത്തൊഴുക്കാണ് നടക്കുന്നത്.