അമേരിക്കയുടെ ഒത്താശയോടെ ഇസ്രായേൽ ഏകപക്ഷീയമായി ആക്രമിച്ച ഖത്തറിന് പിന്തുണയറിയിച്ച് ഇന്ന് (സെപ്റ്റംബർ 23) ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന ‘ ഖത്തർ ഐക്യദാർഢ്യ സദസ്സ് ’ വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു.
അമേരിക്കയുടെ ഒത്താശയോടെ ഇസ്രായേൽ ഏകപക്ഷീയമായി ആക്രമിച്ച ഖത്തറിന് പിന്തുണയറിയിച്ച് ഇന്ന് (സെപ്റ്റംബർ 23) ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന ‘ ഖത്തർ ഐക്യദാർഢ്യ സദസ്സ് ’ വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന സ. അഴീക്കോടന് രാഘവന്റെ രക്തസാക്ഷിത്വ വാര്ഷികദിനമാണ് ഇന്ന്. ഏവര്ക്കും പ്രിയപ്പെട്ട അഴീക്കോടന് സഖാവിന്റെ ജീവന് പൊലിഞ്ഞിട്ട് 53 വര്ഷം പിന്നിടുകയാണ്. 1972 സെപ്തംബര് 23ന് രാത്രിയായിരുന്നു ആ അരുംകൊല.
അതിദാരിദ്ര്യമില്ലാത്ത കേരളമെന്ന സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. കേരളപ്പിറവി ദിനത്തിൽ ഔദ്യോഗിക പ്രഖ്യാപനത്തോടെ അതിദാരിദ്ര്യമില്ലാത്ത രാജ്യത്തെ ആദ്യത്തെ സംസ്ഥാനമെന്ന അംഗീകാരം നമ്മുടെ നാടിനു സ്വന്തമാകും. ലോകത്തിനു മുന്നിൽ കേരള മാതൃകയെ പുതിയ ഉയരങ്ങളിലേക്ക് ഈ നേട്ടം നയിക്കും.
കേന്ദ്രസർക്കാർ ജിഎസ്ടി നിരക്ക് കുറയ്ക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്.
ഇന്ന് ശ്രീനാരായണ ഗുരുവിൻ്റെ സമാധിദിനമാണ്. ജാതീയതയും അന്ധവിശ്വാസങ്ങളും കൊടികുത്തി വാണിരുന്ന കാലത്ത് സമത്വവും നീതിയും പുലരുന്ന ലോകത്തിനായി നാടിനെ നയിച്ച, ആധുനിക കേരളത്തിന് അടിത്തറ പാകിയ മഹദ് വ്യക്തിത്വമാണ് ശ്രീനാരായണ ഗുരു.
എറണാകുളം മുളവുകാട് ഗ്രാമത്തിലെ യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിൽ പിറന്ന സ. എം എം ലോറൻസ് ജീവിതകാലം മുഴുവൻ തൊഴിലാളിവർഗത്തിന്റെ മോചനത്തിനായി പ്രവർത്തിച്ച നേതാവായിരുന്നു. സഖാവ് വേർപിരിഞ്ഞിട്ട് സെപ്തംബർ 21ന് ഒരുവർഷം പൂർത്തിയാകുന്നു.
കേരളത്തിന്റെ സാമൂഹിക പരിണാമത്തിനുനേരെ പിടിച്ച കണ്ണാടിയാണ് ഉന്നതി പദ്ധതി. ഒരുകാലത്ത് വിദ്യയും വിജ്ഞാനവും നിഷേധിക്കപ്പെട്ട വലിയൊരു ജനവിഭാഗം ഇന്ന് വിദേശപഠനത്തിന് പോവുകയാണ്. ഈ മാറ്റം പെട്ടെന്നുണ്ടായതോ ആരെങ്കിലും തങ്കത്തളികയിൽ നൽകിയതോ അല്ല.
നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകി.
പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി.
പ്രിയസഖാവ് സീതാറാം ഓർമയായിട്ട് ഒരുവർഷം.
സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. അനുപമമായ ധൈഷണികതയും സംഘടനാപാടവവും സമ്മേളിച്ച സഖാവ് സീതാറാം സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.
ആ വിപ്ലവ സ്മരണകൾക്ക് ഒരു വർഷം പൂർത്തിയാവുന്നു. അടിച്ചമർത്തപ്പെട്ടവരുടെ അവകാശ പോരാട്ടങ്ങൾക്കായി അനുസ്യൂതം പോരാടിയ ധീരനായ നേതാവാണ് സഖാവ് സീതാറാം യെച്ചൂരി. കാലം എത്ര കഴിഞ്ഞാലും ആ പോരാട്ടവീറിന്റെ ചൂടും ചൂരും കെട്ടു പോകില്ല.
സഖാവ് സീതാറാം യെച്ചൂരിയുടെ വേർപാടിന്റെ ഒരുവർഷം കടന്നുപോയിരിക്കുന്നു. ആ നഷ്ടത്തിന്റെ ആഘാതത്തിൽനിന്ന് നാം ഇനിയും പൂർണമായി മുക്തരല്ല.
നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സ. പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. നേപ്പാളിലെ പൊഖ്റയിൽ വിനോദ സഞ്ചാരത്തിനായി എത്തിയ പ്രായമായവർ അടക്കമുള്ളവർ കുടുങ്ങി കിടക്കുകയാണ്.
സാങ്കേതിക കാര്യങ്ങളില് വിട്ടുവീഴ്ചയില്ലാതെ ദേശീയപാതാ പ്രവൃത്തികള് വേഗത്തില് പൂര്ത്തീകരിക്കാന് മുഖ്യമന്ത്രി സ. പിണറായി വിജയന് നിര്ദ്ദേശിച്ചു. ദേശീയപാതയുമായി ബന്ധപ്പെട്ട് ചേര്ന്ന റിവ്യൂ യോഗത്തില് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.