രാജ്യത്ത് മഹാത്മജിയും ഇന്ത്യയെന്ന ആശയവും വധിക്കപ്പെടുന്ന ദുരവസ്ഥയാണുള്ളത്. വർഗീയ ഫാസിസ്റ്റ് സ്വഭാവം ആർജിക്കുന്ന ശക്തികളാണ് ഇതിന് പിന്നിലുള്ളത്. ഫാസിസത്തിന്റെ ജന്മഗൃഹമായ മുസോളിനിയുടെ നാട്ടില്നിന്നുള്ള ഇറ്റാലിയൻ തോക്ക് ഉപയോഗിച്ചാണ് ഗോഡ്സെ ഗാന്ധിജിയെ വെടിവെച്ച് കൊന്നത്.
