വയനാട് മുണ്ടകൈ ദുരിതബാധിതര്ക്ക് ലഭിക്കാനിടയുള്ള കേന്ദ്ര സഹായം പോലും തകര്ക്കുന്നവിധം വാര്ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ നിലപാട് സാംസ്കാരിക കേരളത്തിന് അപമാനമാണ്.
വയനാട് മുണ്ടകൈ ദുരിതബാധിതര്ക്ക് ലഭിക്കാനിടയുള്ള കേന്ദ്ര സഹായം പോലും തകര്ക്കുന്നവിധം വാര്ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ നിലപാട് സാംസ്കാരിക കേരളത്തിന് അപമാനമാണ്.
കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ അധികാരം കവരുകയാണ്. സംസ്ഥാനങ്ങൾക്ക് അർഹമായവ തട്ടിപ്പറിച്ചെടുക്കുന്ന കേന്ദ്രം ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ് നടത്തുന്നത്. സംഘപരിവാറിന്റെ ചൊൽപ്പടിക്ക് നിൽക്കാത്ത സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നു.
വയനാട് ദുരന്തംമൂലം ഉണ്ടായ നഷ്ടത്തിന്റെ കണക്ക് അധികപ്പറ്റാണെന്ന് ആക്ഷേപിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ 2012-ൽ കേരളത്തിൽ വരൾച്ച ഉണ്ടായപ്പോൾ ഏത് മാനദണ്ഡ പ്രകാരമാണ് യുഡിഎഫ് സർക്കാർ 19,000 കോടി രൂപയുടെ നഷ്ടം കണക്കാക്കിയതെന്ന് വിശദീകരിക്കാമോ?
വയനാട് ദുരന്ത പുനരധിവാസവുമായി ബന്ധപ്പെട്ട പ്രതീക്ഷിത ചെലവുകളെ ദുർവ്യാഖ്യാനിച്ച് നമ്മുടെ മാധ്യമങ്ങളിൽ ഉണ്ടായ വാർത്താപ്രളയം ചർച്ച ചെയ്യപ്പെടുന്ന ഘട്ടമാണല്ലോ ഇത്. ഇടതുപക്ഷ വിരുദ്ധതയിൽ നിന്ന് കേരളവിരുദ്ധതയിലേക്ക് മുഖ്യധാര മാധ്യമങ്ങളിൽ പലതും പ്രയാണം ചെയ്തിട്ട് കാലമേറെയായി.
മലയാള മാധ്യമ പ്രവർത്തനം അധമ പ്രൊപ്പഗണ്ടയായി അധ:പതനത്തിന്റെ നെല്ലിപ്പിടിയിലേക്ക് എത്തുന്നതിന്റെ പുതിയൊരു താഴ്ചയിലായിരുന്നു ഈ ഓണം. സംഘികളാകെ പ്രതിരോധത്തിലായിരുന്നു.
സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് പാർടി കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സർവ്വകക്ഷി യോഗത്തിൽ വിവിധ രാഷ്ട്രീയ പാർടി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുക എന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ്.
സഖാവ് സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐ എം കേരത്തിലുടനീളം മൗന ജാഥയും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു.
സഖാവ് സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കൽ ഗവേഷണത്തിനായി വിട്ടുനൽകാനുള്ള സമ്മതപത്രത്തിൽ കുടുംബാംഗങ്ങൾ ഒപ്പുവച്ചു. അദ്ദേഹത്തിന്റെ ശരീരം എയിംസ് അധികൃതർ ഏറ്റുവാങ്ങി.
സഖാവ് സീതാറാം, നിങ്ങൾ എക്കാലവും ഞങ്ങൾക്ക് വഴികാട്ടും. റെഡ് സല്യൂട്ട് കോമ്രേഡ്!
സിപിഐ എം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയുടെ മൃതദേഹം എയിംസിന് വിട്ടുനൽകുന്നതിന് മുൻപ് പാർടി പോളിറ്റ് ബ്യൂറോ അംഗങ്ങൾ അദ്ദേഹത്തിന് ആശുപത്രിക്കുള്ളിൽ അന്ത്യാഭിവാദ്യം അർപ്പിക്കുന്നു.
സ. സീതാറാം യെച്ചൂരിക്ക് കേരളത്തിൽ നിന്നുള്ള സഖാക്കൾ അന്ത്യാഭിവാദ്യം അർപ്പിക്കുന്നു.
സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരിക്ക് മുഖ്യമന്ത്രിയും പാർടി പോളിറ്റ് ബ്യുറോ അംഗവുമായ സ. പിണറായി വിജയൻ, പാർടി സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യുറോ അംഗവുമായ സ. എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവർ അന്ത്യാഭിവാദ്യം അർപ്പിച്ചു.
സഖാവ് സീതാറാം യെച്ചൂരിയുടെ മൃതദേഹം ഡൽഹിയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചു. സഖാക്കളും സഹപ്രവർത്തകരും തങ്ങളുടെ പ്രിയപ്പെട്ട സഖാവിന് അന്ത്യാഭിവാദ്യം അർപ്പിക്കുന്നു.
സഖാവ് സീതാറാം യെച്ചൂരിയുടെ മൃതദേഹം അദ്ദേഹം സ്റ്റുഡൻ്റ്സ് യൂണിയൻ പ്രസിഡൻ്റായിരുന്ന ജവഹർലാൽ നെഹ്റു സർവകലാശാലയിൽ.
സ. സീതാറാം യെച്ചൂരിയുടെ മൃതദേഹത്തിൽ സഖാക്കൾ ചെങ്കൊടി പുതപ്പിക്കുന്നു.