ഭരണഘടനാശിൽപിയായ ഡോ. ബി ആർ അംബേദ്കറോട് സംഘപരിവാർ തുടക്കംമുതൽ പുലർത്തുന്ന അസഹിഷ്ണുതയാണ് പാർലമെന്റിൽ ആഭ്യന്തരമന്ത്രി അമിത്ഷായുടെ വാക്കുകളിലൂടെ പുറത്തുവന്നത്. മതവാദവും മനുവാദവും ഭരണഘടനയിൽ ഉൾപ്പെടുത്തണമെന്ന് സംഘപരിവാറിന് താൽപര്യം ഉണ്ടായിരുന്നു; അംബേദ്കറാകട്ടെ മനുസ്മൃതി കത്തിച്ച ആളും.