കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിന് ഒരു വർഷം തികയുകയാണ്. മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന്റെ ഓർമകൾ എക്കാലവും നമ്മുടെ നോവായി തുടരും. ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിലൊന്നാണ് ഇന്ന് മുണ്ടക്കൈ-ചൂരൽമല.
