എൽഡിഎഫ് സർക്കാരിന്റെ വികസന പ്രക്രിയയെ തുരങ്കം വെക്കുന്ന പ്രതിപക്ഷ രാഷ്ട്രീയത്തെ തുറന്നു കാട്ടുന്ന ഏറ്റവും ഫലപ്രദമായ തിരഞ്ഞെടുപ്പ് പ്രചാരണമാകും പുതുപ്പള്ളിയിലേത്. നാട്ടിൽ ഒരു വികസനവും നടത്താൻ സമ്മതിക്കില്ല എന്നതാണ് യുഡിഎഫ് നിലപാട്.
എൽഡിഎഫ് സർക്കാരിന്റെ വികസന പ്രക്രിയയെ തുരങ്കം വെക്കുന്ന പ്രതിപക്ഷ രാഷ്ട്രീയത്തെ തുറന്നു കാട്ടുന്ന ഏറ്റവും ഫലപ്രദമായ തിരഞ്ഞെടുപ്പ് പ്രചാരണമാകും പുതുപ്പള്ളിയിലേത്. നാട്ടിൽ ഒരു വികസനവും നടത്താൻ സമ്മതിക്കില്ല എന്നതാണ് യുഡിഎഫ് നിലപാട്.
ഏക സിവില്‍ കോഡ് - മുഖ്യമന്ത്രി സ. പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം
____________________________________
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഐതിഹാസികമായ ഏടാണ് ‘ക്വിറ്റിന്ത്യ' സമരം. ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ ഇന്ത്യൻ ജനത നടത്തിയ വീരോചിതമായ സമരങ്ങളുടെ സൃഷ്ടിയാണ് സ്വതന്ത്രഭാരതം.
കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി മിത്തുകളുമായി ബന്ധപ്പെട്ട ചർച്ച സജീവമാകുകയുണ്ടായി. മിത്ത് എന്നാൽ കെട്ടുകഥയാണെന്ന തരത്തിലുള്ള വിശേഷണമാണ് പൊതുസമൂഹത്തിൽ സജീവമായി ഉയർന്നുവന്നത്. അതിന്റെ പേരിലുള്ള വിവാദങ്ങളും സജീവമായി.
ഹരിയാനയിൽ ആസൂത്രിതമായ ആക്രമണമാണ് നടക്കുന്നത്. ന്യൂനപക്ഷങ്ങൾക്കെതിരായ സംഘടിതമായ ആക്രമണമാണ്. വര്‍ഗീയ കലാപം അടിച്ചമര്‍ത്താനെന്ന പേരില്‍ ബിജെപി സര്‍ക്കാരിന്റെ ‘ബുള്‍ഡോസര്‍ രാജ്’ ആണ് നടക്കുന്നത്.
സ്വാതന്ത്ര്യസമരം, മുഗൾചരിത്രം, ഗാന്ധിവധം തുടങ്ങി രാജ്യത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരും എൻസിഇആർടിയും ചേർന്ന് വെട്ടിമാറ്റിയ പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കും. ഇവ ഉൾക്കൊള്ളിച്ച് അനുബന്ധ പാഠപുസ്തകം സെപ്തംബറിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ലഭ്യമാക്കും.
രാജ്യത്തിന്റെ പലഭാഗങ്ങളിലും വിദ്വേഷത്തിന്റെ പുക ഉയരുമ്പോൾ കേരളം ഒരുമയുടെ പ്രതീകമായി നിലകൊള്ളുകയാണ്. സാംസ്കാരിക വൈവിധ്യത്തിന് നേരെ ഇപ്പോൾ രാജ്യമെങ്ങും കടുത്ത ആക്രമണം നടക്കുകയാണ്. വൈവിധ്യത്തെ ഏകത്വമാക്കാൻ ശ്രമിച്ചാലുണ്ടായാലുള്ള ഫലമാണ് മണിപ്പൂരിൽ ഉൾപ്പെടെ കാണുന്നത്.
മാനവവിമോചനത്തിന്റെ പടവുകളിൽ എക്കാലവും ഉയർന്നുപറക്കുന്ന കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖനായ ഫ്രെഡറിക് എംഗൽസിന്റെ 128-ാം ചരമവാർഷിക ദിനമാണിന്ന്.
വിശ്വാസത്തിന്റെ പേരിൽ ബിജെപി വർഗീയത പ്രചരിപ്പിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ വാക്കുകൾ ജീർണമായ വർഗീയതയുടെ അങ്ങേ അറ്റമാണ്. വർഗീയവാദിയുടെ ഭ്രാന്താണ് സുരേന്ദ്രൻ പറയുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ സുരേന്ദ്രനും ഒരേ അഭിപ്രായമാണ് നാളുകളായി പറയുന്നത്.
മനുഷ്യസമൂഹത്തിന്റെ വികാസ ചരിത്രത്തെത്തന്നെ നിഷേധിക്കുന്നവിധം മതമൗലികവാദശക്തികളുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ വർത്തമാനകാലത്ത് സജീവമാണ്. കമ്യൂണിസ്റ്റുകാർ മതവിരോധികളാണെന്ന സ്ഥിരം പല്ലവിയും ഇതോടൊപ്പം ഉയർന്നുവരുന്നുണ്ട്.
രാജ്യത്ത് ദളിതർക്ക് നേരെയുള്ള അക്രമങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്നു. 2017ൽ നിന്നും 2021 ആകുമ്പോൾ SC വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമണങ്ങളിൽ 17.8% വർദ്ധനയും ST വിഭാഗങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ 23% വർദ്ധനയും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു.
ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും മനുഷ്യനന്മക്ക് ഉപയോഗിക്കണം. ആരോഗ്യ പരിപാലനത്തിൽ രാജ്യത്ത് കേരളം ഒന്നാമതാണ്. ബ്രെയിൻ ഗൈൻ എന്ന പദ്ധതിയുടെ ഭാഗമായി ലോകത്ത് എവിടെയുമുള്ള മഹാപ്രതിഭകളെ ക്ഷണിച്ചു കൊണ്ടുവരാനുള്ള പദ്ധതി സർക്കാർ നടപ്പാക്കുന്നുണ്ട്.
കേരളത്തിന്റെ വികസനപ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്ന പ്രവർത്തനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. കിഫ്ബിയുടെയും കൺസോർഷ്യത്തിന്റെയും നിക്ഷേപത്തെപ്പോലും സംസ്ഥാന സർക്കാരിന്റെ കടത്തിന്റെ പരിധിയിൽപ്പെടുത്തി സംസ്ഥാന വികസനത്തെത്തന്നെ തടസ്സപ്പെടുത്തുകയെന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.
സ്പീക്കർ എ എൻ ഷംസീർ മാപ്പുപറയുകയോ തിരുത്തി പറയുകയോ ചെയ്യേണ്ട കാര്യമില്ല. വിശ്വാസത്തിന്റെ പേരിൽ ആരും കുതിരകയറാൻ വരേണ്ടതില്ല. സിപിഐ എം മതവിശ്വാസങ്ങൾക്ക് എതിരല്ല. ഗണപതിവിവാദത്തിന്റെ പിന്നിലുള്ളത് തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണ്. സ്പീക്കറുടെ പ്രസംഗം വ്യാഖ്യാനിച്ച് ഭിന്നതയുണ്ടാക്കാനാണ് ശ്രമം.
ഇന്ത്യയിൽ ആദ്യമായി ടെക്നോപാർക്ക് സ്ഥാപിച്ചും ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചും രാജ്യത്തിനു മാതൃകയായ കേരളം രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് തുടക്കം കുറിച്ചും മാതൃകയാകുകയാണ്.