ലെനിനെ ആദ്യമായി നേരിൽക്കണ്ട അനുഭവം എം എൻ റോയി ആത്മകഥയിൽ വിവരിക്കുന്നുണ്ട്. റഷ്യക്കാർ പൊതുവെ സമയത്തെ ബഹുമാനിക്കാത്തവരാണെന്ന് സൂചിപ്പിക്കുന്ന റോയി, ലെനിൻ അതിൽനിന്ന് വ്യത്യസ്തനാണെന്നും കൃത്യനിഷ്ഠതയുടെ കാര്യത്തിൽ വേണമെങ്കിൽ ലെനിൻ റഷ്യക്കാരനല്ലെന്നുവരെ പറയാമെന്നും നർമത്തോടെ പറയുന്നു.
