സംസ്ഥാനത്തെ കോൺഗ്രസിൽനിന്നും ബിജെപിയിലേക്കുള്ള നേതാക്കളുടെ മാറ്റം രാജ്യത്തുടനീളം കോൺഗ്രസിൽ നടക്കുന്നതാണ്. ഇതിനകം 11 കോൺഗ്രസ് മുൻ മുഖ്യമന്ത്രിമാരാണ് ബിജെപി നേതാക്കളായത്. പിസിസി പ്രസിഡന്റുമാർ, മുൻ കേന്ദ്രമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിങ്ങനെ ഒരുപതിറ്റാണ്ടിനകം 500 പേരാണ് ബിജെപിയിൽ ചേക്കേറിയത്.
