Skip to main content

സെക്രട്ടറിയുടെ പേജ്


എല്ലാ ലോക്കലുകളിലും ജനകീയ കൂട്ടായ്മ ബൂത്ത് തലത്തിൽ ജനങ്ങളോട് നേരിട്ട് സംവദിക്കും

20/06/2024

സിപിഐ എമ്മിന്റെ ബഹുജന പിന്തുണ ശക്തിപ്പെടുത്താൻ കേരളത്തിലെ എല്ലാ ലോക്കലുകളിലും പാർടി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. നേരിട്ട തിരിച്ചടി പരിഹരിക്കുന്നതിനുള്ള ശക്തമായ നിലപാടുകൾ പാർടി സ്വീകരിക്കും. ബൂത്ത് തലം വരെയുള്ള പരിപാടികൾ പരിശോധിച്ച് അതിനാവശ്യമയുള്ള പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യും.

കൂടുതൽ കാണുക

എൽഡിഎഫ് പരാജയത്തിന് ഇടായായ കാര്യങ്ങള്‍ ഗൗരപൂര്‍വ്വം കണ്ടുകൊണ്ട് ജാഗ്രതയോടെ പാർടി ജനങ്ങളെ സമീപിക്കും

20/06/2024

കേരളത്തില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. യുഡിഎഫിന് 18 സീറ്റ് നേടാന്‍ കഴിഞ്ഞു. ദേശീയ രാഷ്ട്രീയം എല്ലാക്കാലത്തും ചര്‍ച്ച ചെയ്യുന്നതാണ് കേരള ജനതയുടെ പ്രത്യകത.

കൂടുതൽ കാണുക

ബിജെപി ​കേരളത്തിൽ സീറ്റ് നേടിയത് അത്യന്തം അപകടകരം

20/06/2024

ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്ക് സീറ്റ് നേടാനായത് അത്യന്തം അപകടകരമാണ്. എസ്എന്‍ഡിപിയിലെ നേതൃത്വം ഉള്‍പ്പെടെ ഇക്കുറി സംഘപരിവാറും ബിജെപിക്കും വോട്ട് ലഭിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു.

കൂടുതൽ കാണുക

ജൂൺ 19, വായനാദിനം

19/06/2024

വായനയോളം ശക്തമായ ആയുധമോ മരുന്നോ ഇല്ല. വായിച്ചു മുന്നേറിയാണ് കേരളം മാറിയത്. ചിലരുടെ കൈകളിൽ മാത്രമുണ്ടായിരുന്ന അറിവും അക്ഷരവും ബഹുജന മുന്നേറ്റത്തിലൂടെയാണ്‌ ജനകീയമാക്കിയത്‌. വായന ഒരേസമയം പല ജീവിതം സാധ്യമാക്കുകയും ഒരേസമയം പല ഇടങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നു.

കൂടുതൽ കാണുക

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും സന്ദേശമാണ്‌ ബലിപെരുന്നാൾ പകരുന്നത്‌

16/06/2024

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും സന്ദേശമാണ്‌ ബലിപെരുന്നാൾ പകരുന്നത്‌. കുവൈത്തിലെ ലേബർ ക്യാംപിലെ തീപിടിത്തത്തിൽ മലയാളികളടക്കമുള്ള സഹോദരങ്ങളുടെ ജീവൻ പൊലിഞ്ഞ വേദനയ്‌ക്കിടയിലാണ്‌ ഇക്കുറി ബലിപെരുന്നാൾ കടന്നുവരുന്നത്‌.

കൂടുതൽ കാണുക

തൃശൂരിലെ കോൺഗ്രസും ബിജെപിയും കഴിഞ്ഞ കുറച്ചുകാലമായി യോജിച്ചാണ് സിപിഐ എമ്മിനെ എതിർക്കുന്നത്

15/06/2024

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിനുശേഷം ആദ്യമായി സിപിഐ എം പൊളിറ്റ്ബ്യൂറോ യോഗം ഒമ്പതിന് ഡൽഹിയിൽ ചേരുകയുണ്ടായി. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചായിരുന്നു പ്രധാന ചർച്ച.

കൂടുതൽ കാണുക

കേരളത്തിന്റെ സമഗ്ര വികസനത്തിനും, സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്ക് നിർണായക സംഭാവന നൽകുന്ന പ്രവാസികളുടെ ക്ഷേമത്തിനും പുത്തൻ ഊർജ്ജം പകരുന്ന ഇടമായി ലോക കേരള സഭ ഇതിനോടകം മാറിക്കഴിഞ്ഞു

15/06/2024

നാലാമത് ലോക കേരള സഭ വിജയകരമായി സമാപിച്ചു. ലോകത്തിന്റെ ഏത് കോണിലേക്ക് മലയാളി സഞ്ചരിക്കുന്നുവോ അവിടേക്കെല്ലാം അവർ തന്റെ സ്വപ്നങ്ങൾക്കൊപ്പം നാടിനെയും കൂടെകൂട്ടുന്നു. ലോകത്ത് എവിടെയെല്ലാം മലയാളിയുണ്ടോ അവിടെയെല്ലാം കേരളവുമുണ്ട്. ലോക കേരള സഭയുടെ ആത്യന്തികമായ പ്രസക്തിയും അതുതന്നെയാണ്.

കൂടുതൽ കാണുക

രാജ്യത്ത് കർഷകരുടെയും തൊഴിലാളികളുടെയുമെല്ലാം ഐക്യം കൂടുതൽ കരുത്തുറ്റതാക്കാനും വെല്ലുവിളികളെ മുറിച്ചുകടക്കാനും സ. പി കെ കുഞ്ഞച്ചന്റെ സ്മരണ നമുക്ക്‌ കരുത്താകും

14/06/2024

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായിരുന്ന സ. പി കെ കുഞ്ഞച്ചൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ 33 വർഷം തികയുകയാണ്‌.

കൂടുതൽ കാണുക

കുവൈത്ത് തീപിടിത്ത ദുരന്തത്തിൽ മരണമടഞ്ഞവർക്ക് അന്തിമോപചാരം അർപ്പിച്ചു

14/06/2024

കുവൈത്ത് തീപിടിത്ത ദുരന്തത്തിൽ മരണമടഞ്ഞവർക്ക് അന്തിമോപചാരം അർപ്പിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ കനത്ത ഹൃദയവേദനയോടെയാണ് കേരളം ഏറ്റുവാങ്ങിയത്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും വേദനയിൽ ഒപ്പം ചേരുന്നു.

കൂടുതൽ കാണുക

മലപ്പുറത്ത് തുടക്കമായ 27-ാമത് "ഇഎംഎസിന്റെ ലോകം" ദേശീയ സെമിനാറുകളിൽ ‘ലോകം–ഇന്ത്യ–കേരളം: ഇഎംഎസിന് ശേഷം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനംചെയ്‌തു

14/06/2024

27-ാമത് "ഇഎംഎസിന്റെ ലോകം" ദേശീയ സെമിനാറുകൾക്ക്‌ മലപ്പുറത്ത് തുടക്കമായി. ‘ലോകം–ഇന്ത്യ–കേരളം: ഇഎംഎസിന് ശേഷം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനംചെയ്‌തു.

കൂടുതൽ കാണുക

മുതിർന്ന മാധ്യമ പ്രവർത്തകൻ സിബി കാട്ടാമ്പള്ളിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

12/06/2024

മുതിർന്ന മാധ്യമ പ്രവർത്തകൻ സിബി കാട്ടാമ്പള്ളിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. നാല് പതിറ്റാണ്ടോളം തലസ്ഥാനത്ത് മാധ്യമ പ്രവർത്തകനായിരുന്ന അദ്ദേഹം നിരവധി വാർത്തകൾക്ക് പിന്നിൽ പ്രവർത്തിച്ചു. മാനുഷിക മുഖമുള്ള മാധ്യമപ്രവർത്തകനെയാണ് അദ്ദേഹത്തിൻ്റെ നിര്യാണത്തിലൂടെ നഷ്ടമായത്.

കൂടുതൽ കാണുക

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച്‌ മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വിയുടെ ഓർമ നിത്യപ്രചോദനമാകും

08/06/2024

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ 44 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

കൂടുതൽ കാണുക