ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. മുഖ്യമന്ത്രിയോടൊപ്പം എത്തിയാണ് കുടുംബാംഗങ്ങളെ കണ്ടത്. ദുരന്തമുഖത്തും ധീരമായ നിലപാടാണ് രാമചന്ദ്രന്റെ മകൾ ആരതി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ സ്വീകരിച്ചത്.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. മുഖ്യമന്ത്രിയോടൊപ്പം എത്തിയാണ് കുടുംബാംഗങ്ങളെ കണ്ടത്. ദുരന്തമുഖത്തും ധീരമായ നിലപാടാണ് രാമചന്ദ്രന്റെ മകൾ ആരതി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ സ്വീകരിച്ചത്.
ചരിത്രകാരൻ എംജിഎസ് നാരായണന്റെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ചരിത്രത്തിനൊപ്പം സഞ്ചരിച്ച് ശാസ്ത്രീയമായി പഠിക്കുകയും അപഗ്രഥിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു എംജിഎസ്. അദ്ദേഹം ചരിത്ര മേഖലയിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തുകയും അമൂല്യമായ സംഭാവനകൾ നൽകുകയും ചെയ്തു.
ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. രാജ്യത്തിന്റെ ബഹിരാകാശ പര്യവേഷണത്തിൽ വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ ശാസ്ത്രകാരനായിരുന്നു അദ്ദേഹം.
ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മകൾ ആരതിക്കെതിരെ നടക്കുന്ന കടുത്ത സൈബർ ആക്രമണം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് അപമാനമാണ്.
സ്നേഹസമ്പന്നമായ ഇടപെടലുകളാലും പോരാട്ടവീര്യത്താലും ജനഹൃദയങ്ങളിൽ ഇടം നേടിയ പയ്യന്നൂരിലെ പ്രിയ സഖാവാണ് കെ ആർ എന്നറിയപ്പെട്ട കെ രാഘവേട്ടൻ. സൈക്കിൾ യാത്രയെ ഹൃദയതാളമാക്കിയ പയ്യന്നൂരിൻ്റെ ജനകീയ മാതൃക കൂടിയാണ് 1968 ൽ പാർടി അംഗമായ സ.
മനുഷ്യസ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രകാശം ലോകമാകെ പരത്തിയ വലിയ മനുഷ്യ സ്നേഹിയെയാണ് ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിലൂടെ നഷ്ടമായിരിക്കുന്നത്. ആഗോള കത്തോലിക്കാ സഭയെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിക്കാൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് സാധിച്ചു.
ഏപ്രിൽ 21 സ. ടി കെ രാമകൃഷ്ണൻ ദിനത്തിൽ എകെജി സെന്ററിൽ പതാക ഉയർത്തി. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സഖാക്കൾ കെ കെ ജയചന്ദ്രൻ, പി കെ ബിജു, പാർടി സംസ്ഥാന കമ്മിറ്റി അംഗം സ. ബിജു കണ്ടക്കൈ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
അനാചാരങ്ങളുടെ പ്രാകൃതാവസ്ഥയിൽനിന്ന് ആധുനികതയിലേക്ക് കേരളത്തെ മാറ്റിത്തീർത്ത കമ്യൂണിസ്റ്റ് വിപ്ലവകാരികളിൽ പ്രമുഖനായിരുന്നു ടി കെ രാമകൃഷ്ണൻ.
ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സിപിഐ എം മണ്ണടുക്കം ബ്രാഞ്ചംഗവും നാടിനാകെ പ്രിയങ്കരിയുമായിരുന്ന രമിതയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. രമിതയുടെ പലചരക്ക് കടയിൽ അതിക്രമിച്ച് കയറിയ തമിഴ്നാട് സ്വദേശി തീയിട്ടതിനെ തുടർന്നാണ് സഖാവിന്റെ ജീവൻ നഷ്ടമായത്.
നമ്മുടെ മഹത്തായ കാർഷിക സംസ്കാരത്തിന്റെ ആഘോഷമാണ് വിഷു. നാളെയെ കുറിച്ചുള്ള പ്രതീക്ഷകളാണ് അത് പങ്കുവയ്ക്കുന്നത്. തുല്യതയുടെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും സന്ദേശവുമായി ഒത്തൊരുമയോടെ ആഘോഷങ്ങളിൽ പങ്കുചേരാം. ഏവർക്കും ഹൃദയംനിറഞ്ഞ വിഷു ആശംസകൾ.
കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് ഡോ. വര്ഗീസ് ചക്കാലക്കലിനെ സന്ദർശിച്ചു. കോഴിക്കോട് രൂപതയെ ഫ്രാൻസിസ് മാർപാപ്പ അതിരൂപതയായി ഉയർത്തിയതോടെ പ്രഥമ ആർച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേർന്നു.