ഡൽഹിയിലുണ്ടായ സ്ഫോടനത്തെ അപലപിക്കുന്നു; ജനങ്ങൾ പ്രകോപനങ്ങളിൽ വീഴാതെ ജാഗ്രത പാലിക്കുകയും സമാധാനവും ഐക്യവും നിലനിർത്തുകയും വേണമെന്ന് അഭ്യർഥിക്കുന്നു
11/11/2025ഇന്നലെ (നവംബർ 10) രാത്രി ഡൽഹിയിലുണ്ടായ സ്ഫോടനത്തെ അപലപിക്കുന്നു. സ്ഫോടനത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ഡൽഹിയുടെെ സമീപ പ്രദേശങ്ങളിൽ നിന്ന് വൻ തോതിൽ സ്ഫോടകവസ്തുക്കളും തോക്കുകളും കണ്ടെത്തിയെന്ന റിപ്പോർട്ട് വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നതാണ്.
