രാജ്യത്തെ വർഗീയവൽക്കരിക്കാനുള്ള ആർഎസ്എസ് അജണ്ടയുടെ ഭാഗമാണ് ഏക സിവിൽ കോഡ്. ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള ശ്രമം മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രാജ്യത്തെ വർഗീയവൽക്കരിക്കാനുള്ള ആർഎസ്എസ് അജണ്ടയുടെ ഭാഗമാണ് ഏക സിവിൽ കോഡ്. ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള ശ്രമം മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഏക സിവിൽ കോഡിനെതിരായി കോഴിക്കോട് ഇന്ന് സംഘടിപ്പിക്കുന്ന സെമിനാർ ഹിന്ദുത്വ ധ്രുവീകരണത്തിനെതിരായ മുന്നേറ്റമാകും.
ഫാസിസത്തിലേക്കുള്ള പാതയൊരുക്കലാണ് ഏക സിവിൽകോഡ്. അതുകൊണ്ടു തന്നെ സെമിനാർ സംഘടിപ്പിക്കുന്നത് ഫാസിസത്തിനെതിരായ പ്രതിരോധമായാണ്. സെമിനാറിൽ പതിനായിരങ്ങൾ പങ്കെടുക്കും.
ഏക സിവിൽ കോഡ് വിഷയം കേരളത്തിൽ ഇന്ന് സജീവ ചർച്ചാ വിഷയമാണല്ലോ. സിപിഐ എം 15ന് കോഴിക്കോട്ട് ഈ വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കാൻ തീരുമാനിച്ചത് ഈ പശ്ചാത്തലത്തിലാണ്. ഏക സിവിൽ കോഡ് തെരഞ്ഞെടുപ്പിനുമുമ്പ് ധൃതിപിടിച്ച് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതിനെ ശക്തിയുക്തം എതിർക്കാനാണ് സിപിഐ എം തീരുമാനം.
ഏക സിവില്‍ കോഡിനെതിരായി സിപിഐ എം കോഴിക്കോട് സംഘടിപ്പിക്കുന്ന ജനകീയ ദേശീയ സെമിനാറില്‍ വര്‍ഗീയ വാദികളൊഴിച്ച് ആര്‍ക്കും പങ്കെടുക്കാം. ആര്‍എസ്എസ് - ബിജെപി അജണ്ടയ്ക്ക് എതിരാണ് സിപിഐ എം സെമിനാർ. ദേശീയ പ്രാധാന്യമുള്ള സെമിനാറില്‍ സിപിഐ ഉൾപ്പെടെയുള്ള കക്ഷികൾ പങ്കെടുക്കും.
ഹിന്ദുത്വത്തിലേക്കും അവിടെനിന്ന് ഫാസിസത്തിലേക്കും രാജ്യത്തെ എത്തിക്കാനുള്ള ബിജെപിയുടെ ഉപകരണംമാത്രമാണ് ഏക സിവിൽ കോഡ്. മറ്റൊരു ഉപകരണമായിരുന്നു പൗരത്വ ഭേദഗതി നിയമം. ഏക സിവിൽ കോഡിലൂടെ വർഗീയ ധ്രുവീകരണവും ജനങ്ങളെ വിഭജിക്കലുമാണ് അവർ ലക്ഷ്യമിടുന്നത്.
രാജ്യത്തെ വർഗീയമായി ഭിന്നിപ്പിച്ച് ഹിന്ദുത്വരാഷ്‌ട്ര നിർമാണം നടത്തുന്നതിനുള്ള ആർഎസ്‌എസിന്റെ മൂന്നാമത്തെ പടിയാണ് ഏക സിവിൽ കോഡ്. ബാബറി മസ്‌ജിദ് തകർത്തതും കശ്‌മീർ വിഭജിച്ചതുമായിരുന്നു ആദ്യ പടികൾ. ഏക സിവിൽ കോഡിനെ ബിജെപി രാഷ്‌ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുകയാണ്.
രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുന്ന ഏക സിവിൽ കോഡിനെതിരെ യോജിക്കാവുന്ന എല്ലാ വിഭാഗവുമായി യോജിച്ച് മുന്നോട്ടു പോകും. കേന്ദ്രസർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന ഏക സിവിൽകോഡ് ഇന്ത്യയുടെ നിലനിൽപ്പുമായുള്ള പ്രശ്‌നമാണ്. അത് കക്ഷി രാഷ്‌ട്രീയമല്ല. അത് ഫാസിസത്തിലേക്കുള്ള യാത്രയാണ്.
ചിത്രങ്ങളുടെ വിസ്മയ ലോകം ബാക്കിയാക്കി ആർട്ടിസ്റ്റ് നമ്പൂതിരി യാത്രയാവുകയാണ്. മലയാളിയുടെ വായനാലോകത്തെ എഴുത്തോളം തന്നെ കാമ്പുറ്റതാക്കിയ ചിത്രങ്ങൾ കൊണ്ടാണ് ആർട്ടിസ്റ്റ് നമ്പൂതിരി ജനഹൃദയങ്ങളിലേക്ക് ചേക്കേറുന്നത്.
ജൂൺ 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപാലിൽ ബിജെപി പ്രവർത്തകരെ സംബോധന ചെയ്യവെ ‘എൻസിപി നേതാക്കൾ 70,000 കോടി രൂപയുടെ അഴിമതിക്കേസ് നേരിടുകയാണെന്നും അതേക്കുറിച്ച് അന്വേഷിക്കുമെന്നത് ഗ്യാരന്റി’യാണെന്നും പറഞ്ഞിരുന്നു.
ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ കേരളം മുന്നിൽത്തന്നെയുണ്ടാകും. ഏക സിവിൽ കോഡ് വൈവിധ്യമാർന്ന ഇന്ത്യയെ ഇല്ലാതാക്കുന്നതാണ്. ഇക്കാര്യങ്ങളെല്ലാം ചർച്ചചെയ്യാനാണ് 15ന് കോഴിക്കോട്ട് സെമിനാർ സംഘടിപ്പിക്കുന്നത്. അതിൽ വർഗീയവാദികൾക്ക് പ്രവേശനമില്ലെന്ന് കൃത്യമായി പറഞ്ഞതാണ്.
അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെയും ടി വി രാജേഷിനെയും പ്രതിയാക്കാൻ കെ സുധാകരൻ പൊലീസിനെ വിരട്ടിയെന്ന കെപിസിസി സെക്രട്ടറിയുടെ വെളിപ്പെടുത്തൽ ഗൗരവതരമാണ്.
ഏകീകൃത സിവിൽ കോഡിനെ സിപിഐ എം ശക്തമായി എതിർക്കും. ഏക സിവിൽ കോഡിനെതിരെ കോഴിക്കോടുവെച്ച് സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കും. അതോടൊപ്പം സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലും സെമിനാറുകൾ സംഘടിപ്പിക്കും.