ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം രാഷ്ട്രീയലക്ഷ്യംമാത്രം മുൻനിർത്തിയാണ്. ഏതെങ്കിലും വിഭാഗം ജനങ്ങളുടെ ‘അവശതയും' അവർ നേരിടുന്ന ‘അവഗണനയും' പരിഹരിക്കലല്ല ലക്ഷ്യം. സ്ത്രീകൾ നേരിടുന്ന ‘വിവേചനം' അവസാനിപ്പിക്കുകയെന്ന ഉദ്ദേശ്യവുമല്ല ഈ പ്രഖ്യാപനത്തിനു പിന്നിൽ.
