ഇന്ന് അനശ്വര രക്തസാക്ഷി സ. ധീരജ് രാജേന്ദ്രൻ്റെ ഒന്നാം ചരമവാർഷികം. പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിൻറെ പതാകയേന്തിയ ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായ സ. ധീരജ് രാജേന്ദ്രനെ കോളേജ് ഇലക്ഷൻ ദിനത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിയുടെ നേതൃത്വത്തിലുള്ള അക്രമിസംഘം കൊലപ്പെടുത്തുകയായിരുന്നു.
