കേരളം ആരോഗ്യപരിപാലന രംഗത്ത് നേടിയ പുരോഗതി സമാനതകളില്ലാത്തതാണ്. ഒരു ദേശത്തിന്റെ പുരോഗതിയുടെ സൂചകം അതിന്റെ ആരോഗ്യമുള്ള ജനതയാണ് എന്ന ലക്ഷ്യത്തോടെ എല്ലാ വിഭാഗത്തിനും മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഉറപ്പാക്കിയാണ് എൽഡിഎഫ് സർക്കാർ നടപടികൾ കൈക്കൊണ്ടിട്ടുള്ളത്.
